‘തുറമുഖം’ സിനിമയുടെ നിർമ്മാതാവ് അറസ്റ്റിൽ

തൃശൂർ : നിവിൻ പോളിയുടെ ‘തുറമുഖം’ എന്ന സിനിമയുടെ നിർമ്മാതാവ് സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിൽ. പാട്ടുരായ്ക്കൽ സ്വദേശിയായ വെട്ടിക്കാട്ടിൽ വീട്ടിൽ ജോസ് തോമസിനെയാണ് (42) ജില്ലാ ക്രൈംബ്രാഞ്ച് എസിപി ആർ. മനോജ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

വ്യാജരേഖകളുണ്ടാക്കി സിനിമാനിർമ്മാണത്തിന് പണം കണ്ടെത്തിയതിനാണ് അറസ്റ്റ്. കോയമ്പത്തൂർ സ്വദേശി ഗിൽബർട്ട് ആണ് പരാതിക്കാരൻ വ്യാജ രേഖകള്‍ തയ്യാറാക്കി 8 കോടി 40 ലക്ഷം രൂപ കൈപറ്റി സിനിമ പിടിക്കുകയും പിന്നീട് തുക മടക്കി കൊടുക്കാത്തതിരിക്കുകയും ചെയ്തെന്നാണ് പരാതി. തുറമുഖം എന്ന സിനിമ നിര്‍മ്മിച്ച മൂന്ന് നിര്‍മ്മാതാക്കളില്‍ ഒരാളാണ് ജോസ് തോമസ്.

ഈസ്റ്റ് പൊലീസെടുത്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. അഞ്ചുപേരുടെ പേരിൽ വ്യാജ പ്രൊഫൈലുകളും രേഖകളും ബിസിനസ് ആവശ്യത്തിലേക്ക് ഉണ്ടാക്കിയാണ് പ്രതി തുക സംഘടിപ്പിച്ചത്. ഇത്തരത്തിൽ, കബളിപ്പിച്ചതിന്‍റെ പേരിൽ പ്രതിക്കെതിരെ ഒരു വർഷം മുൻപ് അഞ്ച് ക്രൈം കേസുകൾ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നു.

അന്വേഷണസംഘത്തിൽ തൃശ്ശൂർ ജില്ലാ ക്രൈം ബ്രാഞ്ച് എ സി പി മനോജ് കുമാർ ആർ , ക്രൈം സ്കോഡംഗങ്ങളായ എസ് ഐ സുവ്രതകുമാര്‍,എസ് ഐ റാഫി പി എം, സീനിയർ സിപിഒ പളനിസ്വാമി എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!