ഉന്നതവിദ്യാഭ്യാസ മേഖലയിലെ സിപിഎമ്മിന്റെ നയം മാറ്റം ഓന്തിനെ പോലും നാണിപ്പിക്കുന്നത് ; നിയമസഭയിൽ കന്നി പ്രസംഗവുമായി ചാണ്ടി ഉമ്മൻ

തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ മേഖലയിലെ സിപിഎമ്മിന്റെ നയം മാറ്റം ഓന്തിനെ പോലും നാണിപ്പിക്കുന്നതാ ണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. നിയമസഭയിൽ തന്റെ കന്നി പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. പിതാവ് ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു കൊണ്ടായിരുന്നു ചാണ്ടി ഉമ്മൻ നിയമസഭയിൽ ആദ്യ പ്രസംഗം ആരംഭിച്ചത്.

ഇടതുപക്ഷം പ്രതിപക്ഷ എംഎൽഎമാരോട് കാണിക്കുന്നത് ചിറ്റമ്മ നയം ആണെന്ന് ചാണ്ടി ഉമ്മൻ വിമർശിച്ചു. കേന്ദ്രസർക്കാരിന്റെ വിവേചനത്തെ വിമർശിക്കുന്ന സംസ്ഥാന സർക്കാർ വികസനത്തിൽ പ്രതിപക്ഷ എംഎൽഎമാരെ തഴയുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. ഭരണപക്ഷ എംഎൽഎമാർക്ക് നൽകുന്ന വികസന ഫണ്ടിന്റെ പകുതി പോലും സംസ്ഥാന സർക്കാർ പ്രതിപക്ഷ അംഗങ്ങൾക്ക് നൽകുന്നില്ല എന്നും ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി.

52 വർഷം പുതുപ്പള്ളിയിലെ വികസനം സാധ്യമാക്കിയ തന്റെ പിതാവിനും തന്നെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വോട്ടർമാർക്കും ചാണ്ടി ഉമ്മൻ തന്റെ കന്നി പ്രസംഗത്തിൽ നന്ദി അറിയിച്ചു. നിയമസഭയിലെ ആദ്യ പ്രസംഗത്തിനുശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ളവർ ചാണ്ടി ഉമ്മനെ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!