ആലപ്പുഴ ::സമഗ്ര വോട്ടർ പട്ടിക പരിഷ്ക്കരണത്തിൻ്റെ ഭാഗമായ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ എന്യുമറേഷൻ ഫോം ഡിജിറ്റൈസേഷൻ കേരളത്തിലാദ്യമായി ആലപ്പുഴ ജില്ലയിലെ നെടുമുടി വില്ലേജ് പൂർത്തിയാക്കി.
വില്ലേജ് പരിധിയിലെ മുഴുവൻ ബൂത്തുകളിലെയും വോട്ടർമാരെ ഡിജിറ്റൈസേഷൻ്റെ ഭാഗമാക്കിയാണ് നെടുമുടി നേട്ടം സ്വന്തമാക്കിയത്.
വില്ലേജ് ഓഫീസർ ജോമോൻ ആൻ്റണി, എസ് വി ഒമാരായ ജോസഫ് മത്തായി,പി ജെ സേവ്യർ, വി എഫ് എമാരായ എൽ ലോബിമോൻ,പി സാംകുമാർ എന്നിവർ നേതൃത്വം നൽകി.
കേരളത്തിൽ ആദ്യമായി എസ് ഐ ആർ 100% പൂർത്തീകരിച്ച് നെടുമുടി വില്ലേജ്
