വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍…

തിരുവനന്തപുരം : ബസുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാ കണ്‍സഷന്‍ കാര്‍ഡ് ഈ അധ്യയന വര്‍ഷം മുതല്‍ ഡിജിറ്റലാകുന്നു. സര്‍ക്കാര്‍, എയ്ഡഡ്, സ്വയംഭരണ പദവിയുള്ളത്, സ്വകാര്യ-സമാന്തര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ഇത് ബാധകമാണ്. ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന സ്റ്റുഡന്‍സ് ട്രാവല്‍സ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് ആര്‍.ടി.ഒ ഉണ്ണികൃഷ്ണന്‍ പുതിയ കണ്‍സഷന്‍ കാര്‍ഡ് പ്രാബല്യത്തില്‍ വരുന്ന കാര്യം അറിയിച്ചത്.

അതാത് വിദ്യാഭ്യാസ സ്ഥാപനം മോട്ടോര്‍ വാഹന വകുപ്പിന്റെ എംവിഡി ലീഡ്‌സ് എന്ന വെബ്‌സൈറ്റില്‍ കയറി സ്ഥാപനം രജിസ്റ്റര്‍ ചെയ്യണം. ഇതിനുശേഷം ആ സ്ഥാപനത്തിലെ വിദ്യാര്‍ഥി എംവിഡി ലീഡ്‌സ് എന്ന ആപ്പ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തു, മൊബൈല്‍ നമ്പറും പാസ്‌പോര്‍ട്ട് വലിപ്പത്തിലുള്ള ഫോട്ടോയും മറ്റ് വിവരങ്ങളും അപ്ലോഡ് ചെയ്ത് കാര്‍ഡിന് അപേക്ഷിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!