പിണറായി വിജയന്റെ വസതിയിലെ ഇ.ഡി റെയ്ഡ്… മൗനം വെടിഞ്ഞ് മുഖ്യമന്ത്രി; ‘മറുപടി പറയേണ്ട സമയം ഞാൻ തീരുമാനിക്കും’

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ ഇ.ഡി റെയ്ഡ് സംബന്ധിച്ച ചോദ്യങ്ങളിൽ മൗനം തുടർന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ.

താൻ എപ്പോഴാണ് മറുപടി പറയേണ്ടത് എന്ന് തീരുമാനിക്കേണ്ട അവകാശം തനിക്ക് നൽകണമെന്നും ഉചിതമായ സമയത്ത് കൃത്യമായ മറുപടി നൽകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇത് കേന്ദ്ര ഏജൻസി രജിസ്റ്റർ ചെയ്ത കേസാണെന്നും സംസ്ഥാന സർക്കാരിന് ഇതിൽ യാതൊരു പങ്കുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നാല് വർഷം മുൻപുണ്ടായ കേസിൽ ഇതേവരെ ഇ.ഡി ഒന്നും ചെയ്തിരുന്നില്ല. അന്വേഷണം തുടരണമെന്ന് ഏജൻസിയോട് ആവശ്യപ്പെട്ടത് ഹൈക്കോടതിയാണ്.

കോടതി അനുവദിച്ച അന്വേഷണം നടത്താൻ പാടില്ലെന്ന് പറയാൻ കഴിയില്ലെന്നും, കേസ് രാഷ്ട്രീയമാണെ ങ്കിൽ പ്രതിപക്ഷത്തിന് അത് രാഷ്ട്രീയമായി നേരിടാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സർക്കാരിന്റെ നയപ്രഖ്യാപനം ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളുടെ പ്രതിഫലനമാ ണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!