അതിര്‍ത്തിയിലെ സമാധാനത്തില്‍ സംതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യയും ചൈനയും…

ന്യൂഡൽഹി : അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത് ഇന്ത്യയും ചൈനയും. അതിര്‍ത്തിയിലെ സമാധാനത്തില്‍ ഇന്ത്യയും ചൈനയും സംതൃപ്തി പ്രകടിപ്പിച്ചു.

അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുന്നതിലെ പുരോഗതിയില്‍ ഇരു രാജ്യങ്ങളും സന്തുഷ്ടരാണ്. ഇന്ത്യ-ചൈന ബോര്‍ഡര്‍ അഫയേഴ്സിന്റെ യോഗത്തില്‍ ആയിരുന്നു സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തത്.

അതിര്‍ത്തി പരിധി നിര്‍ണയം, സുരക്ഷ, സഹകരണം തുടങ്ങിയവയും ചര്‍ച്ച ചെയ്തു. ഇന്നലെ ബീജിങിലാണ് ചര്‍ച്ചകള്‍ നടന്നത്. 2020 ജൂണില്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ നിയന്ത്രണ രേഖയോട് ചേര്‍ന്ന് നടന്ന ഏറ്റുമുട്ടലോടെയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം ലോകത്താകെ തന്നെ വലിയ ചര്‍ച്ചയായിരുന്നത്.

ഇത് 20 ഇന്ത്യന്‍ സൈനികരുടെ മരണത്തിന് കാരണമായിരുന്നു. ഏറ്റുമുട്ടലില്‍ തങ്ങളുടെ നാല് സൈനികര്‍ കൊല്ലപ്പെട്ടതായി ചൈന പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!