തിരുവനന്തപുരം: ഓലപ്പാമ്പു കാണിച്ച പേടിപ്പിക്കാമെന്ന് ഒരു ഇഡിയും മോഡിയും വിഡിയും വിചാരിക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്നലെ എട്ടുമണിക്കൂര്‍ നടത്തിയത് റെയ്ഡ് നാടകമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. മോഡി – വിഡി- ഇഡി ഗൂഢാലോചനയ്‌ക്കെതിരെ എല്‍ഡിഎഫി ന്റെ സെക്രട്ടേറയിറ്റ് മാര്‍ച്ചില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം.
ഇഡിയുടെ റെയ്ഡ് ആസൂത്രിതമാണെന്നും കേസില്‍ പിണറായിയുടെ പേര് വലിച്ചിഴയക്കുകയാണെന്നും ബിനോയ് പറഞ്ഞു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതാവാണ്. എന്തുകൊണ്ടാണ് ഇഡി പിണറായിയെ അറസ്റ്റ് ചെയ്യാത്തതെന്നാ യിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ആ ചോദ്യം ആര്‍ക്കു വേണ്ടിയായിരുന്നു.
രാഹുലും കോണ്‍ഗ്രസും ആരുടെ കൂടെയാണ്. ഇന്ത്യാ സഖ്യത്തിന്റെ കാതല്‍ കോണ്‍ഗ്രസും രാഹുലും മറന്നുപോയി. മുഖ്യശത്രു ആര്‍എസ്എസ് ആണ്. അവരെ സഹായിക്കുന്ന നിലപാട് ആണ് കോണ്‍ഗ്രസ് എടുക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
കോണ്‍ഗ്രസിന് രാജ്യത്തെ രാഷ്ട്രീയം അറിയാമെങ്കില്‍ ബിജെപിക്ക് വേണ്ടി ഒത്താശ ചെയ്യില്ലായിരുന്നു. പിണറായിയെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ല. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. വിഡി സതീശന്‍ പേരുമാറ്റി. വടശേരി ദാമേദരന്‍ മോനോന്‍ സതീശന്‍ എന്നാക്കിയത് താന്‍ ബിജെപിയുടെ കൂടെയാണെന്ന് അവരെ അറിയിക്കുകയാ യിരുന്നു. അത് വെറും മോനോന്‍ അല്ല. അതിന്റെ പിറകില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ വഞ്ചനയുണ്ട്. അത് കോണ്‍ഗ്രസ് ബിജെപി ബന്ധത്തിന്റെ ഡീല്‍ ആണെന്നും ബിനോയ് പറഞ്ഞു.
നിങ്ങള്‍ എല്ലാം ഒന്നിച്ചുവരിക. അതിനെ ഒന്നിച്ചുനേരിടും. തങ്ങള്‍ക്ക് ഒരുപക്ഷമേയുള്ളു അത് ജനപക്ഷമാ ണെന്നും ബിനോയ് വിശ്വം പറഞ്ഞു.
