തിരുവനന്തപുരം: സംസ്ഥാന, ദേശീയ ടീമുകളിലും ഐപിഎലിലും കളിക്കണമെങ്കില്‍ യുവതാരങ്ങള്‍ക്ക് തന്റേടം വേണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. കെസിഎല്‍ ടീം അവതരണച്ചടങ്ങില്‍ സഞ്ജുവിന്റെ മാസ് ഡയലോഗ് കാണികളെ കൈയിലെടുത്തു.
യുവതാരങ്ങള്‍ക്ക് നല്‍കാനുള്ള ഉപദേശം എന്തെന്ന ചോദ്യത്തിനായിരുന്നു സഞ്ജുവിന്റെ മറുപടി. കെസിഎല്‍ മിനി ഐപിഎലാണെന്നും മറ്റൊന്നും നോക്കാതെ പന്ത് മാത്രം നോക്കി വലിച്ചടിക്കുകയെന്നതാണ് തങ്ങളുടെ ടീമിന്റെ തന്ത്രമെന്നും സഞ്ജു തിരുവനന്തപുരം ശൈലിയില്‍ പറഞ്ഞത് ആരാധകര്‍ക്ക് ആവേശമായി.
‘നാട്ടുകാരും കൂട്ടുകാരുമൊക്കെ ചിലപ്പോള്‍ ഞാന്‍ പണ്ടത്തെപ്പോലെ അല്ലെന്നും കുറച്ച് അഹങ്കാരമുണ്ടെന്നും പറയാറുണ്ട്. ആത്മവിശ്വാസമില്ലാതെ ഗ്രൗണ്ടില്‍ ഇറങ്ങരുത്. ആത്മവിശ്വാസം അഹങ്കാരമായാലും കുഴപ്പമില്ല. എന്നാല്‍ ഗ്രൗണ്ടിന് പുറത്ത് വിനയമുള്ളവരുമാ കണം, മൈതാനത്തെ അഹങ്കാരം നിങ്ങളെ ഒരിക്കല്‍ ഇതുപോലൊരു വേദിയിലെ ത്തിക്കും. അതിനുള്ള ആത്മവിശ്വാ സമാണു വേണ്ടത്.’ സഞ്ജു പറഞ്ഞു.
കെസിഎലില്‍ കളിക്കുന്ന ആറു ടീമുകളുടെയും മുഴുവന്‍ കളിക്കാരും ക്യാപ്റ്റന്‍മാരും വേദിയിലെത്തിയി രുന്നു.പൊതുജനങ്ങളില്‍നിന്നു ലഭിച്ച പേരുകളില്‍നിന്നാണ് ഭാഗ്യചിഹ്നങ്ങളുടെ പേരുകള്‍ തെരഞ്ഞെടുത്തത്. ബാറ്റേന്തിയ കൊമ്പന്‍ ഇനി വീരു എന്നും മലമുഴക്കി വേഴാമ്പല്‍ ചാരു എന്നും അറിയപ്പെടും. പ്രൗഢഗംഭീര ചടങ്ങില്‍ കാണികളുടെയും തേര്‍ഡ് അമ്പയറിന്റെയും പ്രതീകമായ മറ്റൊരു ഭാഗ്യചിഹ്നമായ ചാക്യാരാണ് പേരു പ്രഖ്യാപിച്ചത്.
