കോക്രോച്ച് ജനത പാര്‍ട്ടിയുടെ നിലപാടിനെ പിന്തുണച്ച് ബിനീഷ് കോടിയേരി…

തിരുവനന്തപുരം : കോക്രോച്ച് ജനത പാര്‍ട്ടിയുടെ നിലപാടിനെ പിന്തുണച്ച് ബിനീഷ് കോടിയേരി. ‘കോക്രോച്ച് ജനത പാര്‍ട്ടി” എന്ന പേരു കേള്‍ക്കുമ്പോള്‍ ഒരു തമാശയോ ട്രോളോ പോലെ തോന്നാം. എന്നാല്‍ അത് ഒരു പേരിനേക്കാള്‍ വലിയൊരു പ്രതിഷേധമാണ്. അവഗണിക്കപ്പെട്ടവരുടെ ശബ്ദം. പരിഹസിക്കപ്പെട്ട യുവത്വത്തിന്റെ കോപം. മതവും വെറുപ്പും കൊണ്ട് മടുത്തുപോയ ഒരു തലമുറയുടെ ചോദ്യം. ബിനീഷ് കോടിയേരി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഇന്നത്തെ ഇന്ത്യയില്‍ ജോലി ചോദിച്ചാല്‍ പരിഹാസം ലഭിക്കുന്നു. ചോദ്യം ചോദിച്ചാല്‍ രാജ്യദ്രോഹിയെന്ന് മുദ്രകുത്തപ്പെടുന്നു. രാഷ്ട്രീയം മതത്തിന്റെ പേരില്‍ മനുഷ്യരെ വേര്‍തിരിക്കുമ്പോള്‍, ഒരു വിഭാഗം യുവാക്കള്‍ തുറന്നു പറയുന്നു ‘ഞങ്ങള്‍ക്ക് വേറൊരു രാഷ്ട്രീയം വേണം” എന്ന്. അതുകൊണ്ടാണ് ഈ കൂട്ടായ്മ ശ്രദ്ധിക്കപ്പെടുന്നത്. ഇത് ഒരു തലമുറയുടെ രാഷ്ട്രീയ ബോധമാണ്.

‘യുവാക്കള്‍ക്ക് രാഷ്ട്രീയമില്ല’ എന്ന് വര്‍ഷങ്ങളായി പറഞ്ഞ സമൂഹത്തോട്, ഇന്നത്തെ Gen Z മറുപടി പറയുകയാണ്. അവര്‍ക്കു രാഷ്ട്രീയം ഉണ്ട്. പക്ഷേ അത് വെറുപ്പിന്റെ രാഷ്ട്രീയം അല്ല. മതം നോക്കി മനുഷ്യരെ അളക്കുന്ന രാഷ്ട്രീയം അല്ല. തുല്യതയും സ്വാതന്ത്ര്യവും ചോദ്യം ചെയ്യാനുള്ള അവകാശവും അടിസ്ഥാനം ചെയ്യുന്ന രാഷ്ട്രീയമാണ് അവര്‍ ആവശ്യപ്പെടുന്നത്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അടയ്ക്കാം. ശബ്ദങ്ങളെ തടയാം. പക്ഷേ ചോദ്യങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!