‘ലാലേട്ടാ…ഹാപ്പി ബർത്ത് ഡേ’; ആരാധകർക്കൊപ്പം ‘ദൃശ്യം 3’ കാണാൻ കവിത തിയറ്ററിലെത്തി ജോർജുകുട്ടി

കൊച്ചി: ആരാധകർക്കൊപ്പം ദൃശ്യം 3 കാണാനെത്തി മോഹൻലാൽ. കൊച്ചി കവിത തിയറ്ററിലാണ് മോഹൻലാൽ എത്തിയത്. ഭാര്യ സുചിത്രയും മോഹൻലാലിനൊപ്പം സിനിമ കാണാൻ തിയറ്ററിലെത്തി. മഞ്ഞ നിറത്തിലെ ഷർട്ട് ധരിച്ചാണ് മോഹൻലാൽ എത്തിയത്. വൻ ആരവങ്ങളോടെയാണ് മോഹൻലാലിനെ ആരാധകർ വരവേറ്റത്.

66-ാം പിറന്നാൾ ആഘോഷിക്കുന്ന ലാലേട്ടന് ആരാധകർ ആശംസകളും നേർന്നു. ഹാപ്പി ബർ‌ത്ത്‍ ഡേ ലാലേട്ട എന്ന പോസ്റ്ററുകളുമായാണ് പലരും തിയറ്ററുകളിലെത്തിയത്. ദൃശ്യം 3 പ്രൊമോഷൻ ചടങ്ങിനിടെ തിയറ്ററിൽ സിനിമ കാണാനെത്തുമെന്ന് മോഹൻലാൽ അറിയിച്ചിരുന്നു.

ആരാധകർ ഏറെ ആവേശത്തോടെയാണ് ദൃശ്യം 3 കാണാനെത്തിയിരിക്കുന്നത്. ജോർജുകുട്ടിയുടെ മൂന്നാം വരവ് എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയിലാണ് ഓരോരുത്തരും. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശ ശരത് എന്നിവർ ദൃശ്യം 3 യിലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2013 ലാണ് ദൃശ്യത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!