ആൽമരം കടപുഴകി വീണ് തിരുവല്ലയിൽ ക്ഷേത്രം തകർന്നു…

തിരുവല്ല :  ആൽമരം കടപുഴകി വീണ് തിരുവല്ലയിൽ ക്ഷേത്രം തകർന്നു. മീന്തലക്കര ധർമ്മശാസ്താ ക്ഷേത്രമാണ് തകർന്നത്. ആർക്കും പരിക്കേറ്റിട്ടില്ല എന്നത് ആശ്വാസകരമാണ്. ക്ഷേത്ര വളപ്പിൽ നിന്ന മരം ആണ് കടപുഴകി വീണത്. പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു.

അതിനിടെ കോഴിക്കോടും കനത്ത വേനൽ മഴ പെയ്തു. ചാത്തമംഗലം, മുക്കം മേഖലയിലാണ് കനത്ത മഴ പെയ്തത്. ഇന്ന് ഉച്ചയോടെയാണ് മഴ പെയ്തത്. മരം വീണ് ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതിയുണ്ടായി. വരും ദിവസങ്ങളിലും കേരളത്തിൽ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!