കോട്ടയം: പാലായിൽ യുവ വനിതാ ഡോക്ടറെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.
പത്തനംതിട്ട സ്വദേശി ലക്ഷ്മി ആർ പണിക്കർ (33) ആണ് മരിച്ചത്. പാലായിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ ആയിരുന്നു. ഇവർ താമസിച്ച ഹോസ്റ്റലിൽ ആണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
മുറി അകത്തു നിന്ന് അടച്ച നിലയിൽ ആയിരുന്നു. ആത്മഹത്യ ആണെന്നാണ് പോലീസ് നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അതേസമയം, സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
