എൻഡിഎയെ കേരള രാഷ്ട്രീയത്തിൽ അവഗണിക്കാനാവില്ല…. കേരളത്തിൽ മാറ്റമുറപ്പെന്ന് രാജീവ് ചന്ദ്രശേഖർ…

തിരുവനന്തപുരം: സംസ്ഥാനത്ത് മാറ്റം ഉറപ്പെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നേമം മണ്ഡലത്തി വിജയപ്രതീക്ഷ ഉണ്ടെന്നും വലിയ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇനി എൻഡിഎയെ കേരള രാഷ്ട്രീയത്തിൽ അവഗണിക്കാനാവില്ലെന്നും. അടുത്ത തിരഞ്ഞെടുപ്പ് മുതൽ എന്‍ഡിഎ ഒരു വശതും മറു വശത്ത് കോൺഗ്രസ് സിപിഎം സഖ്യവും ആയിരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.

അതേസമയം, മണ്ഡലം എൽഡിഎഫ് നിലനിർത്തുമെന്നാണ് നേമത്തെ ഇടതു സ്ഥാനാര്‍ത്ഥി വി ശിവൻകുട്ടി പറഞ്ഞത്. ഇടതുമുന്നണി തന്നെ വിജയിക്കുമെന്നും അക്കാര്യത്തിൽ ഒരു തർക്കമില്ലെന്നും എന്നും ശിവൻകുട്ടി പ്രതീക്ഷ പങ്കുവെച്ചു. ഇടതുമുന്നണിക്ക് അനുകൂലമായ തിരഞ്ഞെടുപ്പാണ് ഇതെന്നും നല്ല ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!