കൊച്ചി : യുഡിഎഫ് അധികാരത്തിൽ തിരികെ വരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മികച്ച വിജയ പ്രതീക്ഷയാണുള്ളത്. ഏറ്റവും മികച്ച പോളിങ് ശതമാനം. വിദേശത്ത് നിന്നുള്ള ആളുകൾ കൂടി വന്നിരുന്നെങ്കിൽ കൂടുതൽ വർദ്ധിക്കുമായിരുന്നു. യുഡിഎഫ് നന്നായി പ്രവർത്തിച്ചു. കഴിഞ്ഞ 30 വർഷത്തിനിടെ കണ്ട ഏറ്റവും മികച്ച പ്രവർത്തനമാണ് നടത്തിയതെന്ന് വിഡി സതീശൻ പറഞ്ഞു.
പിണങ്ങിപ്പോയവരെയും അകന്ന് പോയവരെയും തിരികെ കൊണ്ടുവരാൻ യുഡിഎഫിന് കഴിഞ്ഞു. ദളിത് സംഘടനകൾ , പിന്നോക്ക വിഭാഗം എന്നവരൊക്കെ യുഡിഎഫിനേ പിന്തുണച്ചിട്ടുണ്ട്. എന്റെ ആത്മവിശ്വാസത്തിന് ഒരു രാഷ്ട്രീയമായ അടിത്തറയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഉണ്ടായ വിജയം, പ്രവർത്തനം , സംഘടനാ ശക്തി എന്നിവയൊക്കെയാണ് ആത്മവിശ്വാസമെന്ന് വിഡി സതീശൻ പറഞ്ഞു. യുഡിഎഫ് ഒരു ബദൽ ആണ് എന്ന് ചിന്ത ഉണ്ടായിട്ടുണ്ടെന്നും ഡീൽ പ്രവർത്തകർ പൊളിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പിണങ്ങിപ്പോയവർ തിരികെ വന്നു, യുഡിഎഫിന് വലിയ ജനപിന്തുണ…വിഡി സതീശൻ
