ഖത്തർ : ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) ഖത്തർ ചാപ്റ്റർ (IEI QC), 2026 മാർച്ച് 31-ന് “ഗ്രീൻ എനർജി മൂവ്മെന്റ് & ഇക്കോ-ഫ്രണ്ട്ലി ലൈറ്റിംഗ്” എന്ന വിഷയത്തിൽ ചിന്താപരമായ ഒരു വെബിനാർ സംഘടിപ്പിച്ചു.
ഖത്തറിലെ എഞ്ചിനീയറിംഗ് സമൂഹത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്ന പ്രൊഫഷണൽ സംഘടനയാണ് IEI QC.
IEI ഖത്തർ ചാപ്റ്ററിന്റെ ചെയർമാൻ എഞ്ചി. അബ്ദുൾ സത്താർ അധ്യക്ഷപ്രസംഗം നടത്തി.
ഗ്രീൻ എനർജി മൂവ്മെന്റ് സാങ്കേതിക വിദ്യയിലൊതുങ്ങുന്നതല്ല, മറിച്ച് അത് ഉത്തരവാദിത്വമാണെന്നും, വ്യക്തികളും വ്യവസായങ്ങളും സർക്കാരുകളും ഒരുമിച്ച് ബോധവത്കരണം, പ്രതിബദ്ധത, പ്രവർത്തനം എന്നിവ സ്വീകരിക്കേണ്ടതു ണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യാതിഥിയായ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിലിന്റെ പ്രസിഡൻ്റ് താഹ അബ്ദുൽ കരീം ചടങ്ങിനെ അഭിസംബോധന ചെയ്തു. IEIയുടെ മികച്ച പ്രവർത്തനങ്ങളും ഖത്തറിലെ പ്രൊഫഷണൽ സമൂഹത്തിനുള്ള സംഭാവനകളും, ഇന്ത്യ-ഖത്തർ 52 വർഷത്തെ ദ്വൈപക്ഷിക ബന്ധവും അദ്ദേഹം എടുത്തു പറഞ്ഞു.
ഗ്രീൻ എനർജി എന്നത് സൗരോർജം, കാറ്റ്, ജലവൈദ്യുതി തുടങ്ങിയ പുനരുപയോഗ ശേഷിയുള്ള ഊർജസ്രോതസുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയാണെന്നും, ഇവ പരിസ്ഥിതി സൗഹൃദവും സ്ഥിരതയുള്ള തുമായതും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടും രാജ്യങ്ങളും സമൂഹങ്ങളും ഭാവി തലമുറകളെ സംരക്ഷിക്കുന്നതിനായി ഹരിതപരമായ മാർഗങ്ങളിലേക്ക് മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെക്രട്ടറി & ഡയറക്ടർ ജനറൽ, മേജർ ജനറൽ (ഡോ.) വൈസലി പരിപാടി ഉദ്ഘാടനം ചെയ്തു. ആഗോള വൈദ്യുതി ഉപഭോഗത്തിൽ ലൈറ്റിംഗിന് വലിയ പങ്കുണ്ടെന്നും, പരമ്പരാഗത ലൈറ്റിംഗ് സംവിധാനങ്ങൾ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നതും ഹാനികരമായ ഘടകങ്ങൾ ഉൾക്കൊള്ളുന്നതുമാണെന്നും അവർ വ്യക്തമാക്കി.
അതേസമയം LED പോലുള്ള ആധുനിക ലൈറ്റിംഗ് സംവിധാനങ്ങൾ ഊർജക്ഷമവും ദീർഘായുസ്സുള്ളതും പരിസ്ഥിതി സൗഹൃദവുമാണ്. ഓട്ടോമേഷൻ, മൂവ്മെന്റ് സെൻസർ, പ്രകൃതിദീപ്തി ഉപയോഗം എന്നിവയിലൂടെ സ്മാർട്ട് ലൈറ്റിംഗ് സംവിധാനം കൂടുതൽ കാര്യക്ഷമതയും സ്ഥിരതയും നൽകുന്നുവെന്നും അവർ പറഞ്ഞു.
ന്യൂഡൽഹിയിലെ ഇന്ത്യൻ സൊസൈറ്റി ഓഫ് ലൈറ്റിംഗ് എഞ്ചിനീയേഴ്സ് പ്രസിഡൻ്റ് ഹർഷ ജോഷിയും, ISLEയിലെ ഡോ. പ്രകാശും മുഖ്യപ്രഭാഷണം നടത്തി. പരിസ്ഥിതി സൗഹൃദ ലൈറ്റിംഗ് പരിഹാരങ്ങൾ സ്ഥിരതയുള്ള ഭാവിക്ക് അനിവാര്യമാണെന്നും, LED ലൈറ്റിംഗ്, സ്മാർട്ട് നിയന്ത്രണ സംവിധാനങ്ങൾ, പുതുക്കിയ ഊർജസ്രോതസുകളുടെ സംയോജനം എന്നിവ ഉപയോഗിച്ച് കാർബൺ പുറന്തള്ളലും വൈദ്യുതി ഉപഭോഗവും കുറയ്ക്കേണ്ടതിന്റെ ആവശ്യകതയും അവർ ഊന്നിപ്പറഞ്ഞു.
ലൈറ്റ് പോള്യൂഷൻ കുറയ്ക്കൽ, ഊർജ മാനേജ്മെന്റ് മെച്ചപ്പെടുത്തൽ, ദേശീയ-അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കൽ എന്നിവയുടെ പ്രാധാന്യവും അവർ ചൂണ്ടിക്കാട്ടി. കൂടാതെ, വ്യവസായ വിദഗ്ധർ പുതുമകൾ സ്വീകരിക്കുകയും ഹരിത രീതികൾ പിന്തുടരുകയും പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും സജീവമായി സംഭാവന ചെയ്യണമെന്നും അവർ ആഹ്വാനം ചെയ്തു.
എഞ്ചി. ആശിക്, മാന്യ ട്രഷറർ, സമാപന പ്രസംഗം നടത്തി ചടങ്ങ് നിയന്ത്രിച്ചു.
ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) എഞ്ചിനീയർമാരെയും ഭാവി തലമുറകളെയും ശക്തിപ്പെടുത്തുന്ന ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് അറിയിച്ചു. സുരക്ഷിതവും നവീനവുമായ സാങ്കേതിക ഭാവി സൃഷ്ടിക്കുന്നതിനുള്ള അറിവും കഴിവുകളും നൽകുകയാണ് ഇതിന്റെ ലക്ഷ്യം.
IEI ഖത്തർ ചാപ്റ്റർ കഴിഞ്ഞ 36 വർഷമായി ഖത്തറിലെ എഞ്ചിനീയറിംഗ് സമൂഹത്തിന് തുടർച്ചയായും മികച്ച പ്രൊഫഷണൽ സേവനങ്ങൾ നൽകിവരുന്നു. സാങ്കേതിക സെമിനാറുകളും വർക്ക്‌ഷോപ്പുകളും സ്ഥിരമായി സംഘടിപ്പിക്കുന്നതാണ് പ്രധാന പ്രവർത്തനങ്ങളിൽ ഒന്ന്. എഞ്ചിനീയറിംഗ്, സാങ്കേതികവിദ്യ മേഖലകളിലെ പുരോഗതിയെ പ്രോത്സാഹിപ്പിക്കുകയും, ഖത്തറിലെ എഞ്ചിനീയർമാർക്ക് തുടർച്ചയായ പ്രൊഫഷണൽ വികസനത്തിനായി സാങ്കേതിക ഇടപെടലുകൾക്ക് വേദി ഒരുക്കുകയും ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: www.ieindia.org / www.iei.qa
(മൊബൈൽ: 55873526)
