സ്‌കൂട്ടറിന് മേല്‍ റബര്‍ മരം വീണു; ദമ്പതികൾക്ക് പരിക്ക്…


പത്തനംതിട്ട: സ്കൂട്ടർ യാത്രികരായ ദമ്പതിമാർക്ക് മേൽ റബർ മരം ഒടിഞ്ഞുവീണു. മുറിഞ്ഞകൽ പുഷ്പമംഗലം ശിശുപാലനും ഭാര്യ ബിന്ദുവിനും അപകടത്തിൽ പരിക്കേറ്റു.

ചന്ദനപ്പള്ളി – കൂടൽ റോഡിൽ ഒറ്റത്തേക്കിന് സമീപം ഇന്ന് വൈകിട്ടാണ് സംഭവം. മരം വീണ് സ്കൂട്ടർ തകരുകയും ചെയ്തു. കൊടുമൺ പ്ലാൻ്റേഷനിലെ അങ്ങാടിക്കൽ എസ്റ്റേറ്റിൽ നിന്നാണ് റബർ മരം ഒടിഞ്ഞ് ഇവരുടെ മേൽ വീണത്. പരിക്കേറ്റ ഇരുവരെയും അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!