പാലം ഉദ്ഘാടനത്തിനിടെ കൂട്ടത്തല്ല്; പണി പൂർത്തിയാകാതെ ഉദ്ഘാടനം നടത്തിയെന്ന് ആരോപിച്ചായിരുന്നു സംഘർഷം

കോഴിക്കോട്: പാലം ഉദ്ഘാടനത്തിനിടെ നാട്ടുകാരുടെ കൂട്ടത്തല്ല്. കോഴിക്കോട് വാണിമേലിലാണ് സംഭവം.

വാണിമേല്‍ പഞ്ചായത്തിനേയും നരിപ്പറ്റ പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്നതാണ് പാലം. ഉദ്ഘാടനത്തിനിടെ പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്. വാണിമേല്‍ പഞ്ചായത്തിന്റെ ഭാഗത്തുള്ള പാലത്തിന്റെ പണി മുഴുവനും പൂർത്തിയായിരുന്നു.

എന്നാല്‍ നരിപ്പറ്റ പഞ്ചായത്തിലെ അപ്രോച്ച്‌ റോഡിന്റെ പണി പൂർത്തിയായിരുന്നില്ല. പണി പൂർത്തിയാവും മുമ്പ് ഉദ്ഘാടനം തീരുമാനിക്കുകയായിരുന്നു. ഇതില്‍ നാട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നു.

ഇതിന്റെ ഭാഗമായി പ്രദേശത്ത് പ്രതിഷേധ കൂട്ടായ്മയും നടക്കുന്നുണ്ടായിരുന്നു. പ്രതിഷേധക്കൂട്ടായ്മ നടക്കുന്നതിന് സമീപത്ത് പടക്കം പൊട്ടിക്കാൻ നടത്തിയ ശ്രമമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. ഇ കെ വിജയൻ എംഎല്‍എയാണ് പാലം ഉദ്ഘാടനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!