നിരവധി തവണ സമൻസ് അയച്ചിട്ടും ഹാജരാകു ന്നില്ല; കെജ്‌രിവാളി നെതിരെ കോടതിയെ സമീപിച്ച് ഇ ഡി

ന്യൂഡൽഹി: മദ്യ നയം 2021-22 മായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 5 തവണ സമൻസ് അയച്ചിട്ടും അന്വേഷണത്തോട് സഹകരിക്കുന്നില്ല എന്ന് കാണിച്ചു കൊണ്ട് കോടതിയെ സമീപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

റൂസ് അവന്യൂ കോടതി ശനിയാഴ്ച അൽപ സമയം വാദം കേൾക്കുകയും തുടർവാദങ്ങൾ പരിഗണിക്കുന്നതിനായി ഫെബ്രുവരി 7 ലേക്ക് മാറ്റുകയും ചെയ്തു.

കഴിഞ്ഞ വർഷം മുതൽ മദ്ധ്യ നയത്തെ പറ്റി ചോദ്യം ചെയ്യാനായി ഇഡി കെജ്‌രിവാളിന് 5 സമൻസുകൾ ആയിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ, ഏജൻസിയുടെ മുഴുവൻ സമൻസുകളും നിയമവിരുദ്ധമെന്ന് വിശേഷിപ്പിച്ച് ഇ ഡി ക്ക് മുമ്പാകെ ഹാജരാകാൻ കെജ്‌രിവാൾ വിസമ്മതിക്കുകയായിരുന്നു . നവംബർ 2, ഡിസംബർ 21, ജനുവരി 3, ജനുവരി 19, ഫെബ്രുവരി 2 തീയതികളിലാണ് ഇ ഡി കെജ്‌രിവാളിന് സമൻസ് അയച്ചത്. എന്നാൽ നിസാര കാരണങ്ങൾ പറഞ്ഞ് കെജ്‌രിവാൾ ഇതിൽ നിന്നെല്ലാം ഒഴിവാകുകയായിരുന്നു.

എന്നാൽ കെജ്‌രിവാളിന്റെ ഏറ്റവും പ്രധാനപ്പെട്ട വാദം. ഇപ്പോൾ അയക്കുന്ന സമൻസുകൾ നിയമവിരുദ്ധമാണെന്നും അതിനാൽ ഹാജരാകാൻ തനിക്ക് കഴിയില്ലെന്നുമാണ്. ഇപ്പോൾ അതിനെതിരെ ഇ ഡി തന്നെ കോടതിയെ സമീപിക്കുകയും കെജ്‌രിവാൾ ഇതുവരെ അത്തരമൊരു പ്രവൃത്തി ചെയ്യാൻ തയ്യാറാകാതിരിക്കുകയും ചെയ്യുന്നതിലൂടെ തന്റെ വാദം പരിപൂർണ്ണമായും നിലനിൽക്കാത്തതാണെന്ന് തെളിയിക്കുകയാണ് അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!