മലങ്കര സഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാർഹം: കാതോലിക്കാ ബാവ

കോട്ടയം : മലങ്കര സഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാർഹമെന്ന് ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ.

യാക്കോബായ സഭാ നേതൃത്വം ഡൽഹിയിൽ പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ പ്രതികരിക്കുകയാ യിരുന്നു കാതോലിക്കാ ബാവാ.

സഭാതർക്കത്തിലെ 1958, 1995, 2017 കോടതി വിധികളെല്ലാം ഇക്കാര്യം തന്നെയാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെ കാലം മുതൽ മലങ്കര സഭയുടെ നിലപാട് ഇതു തന്നെയെന്നും കാതോലിക്കാ ബാവ കൂട്ടിച്ചേർത്തു.

ഒന്നായി മുന്നോട്ട് പോകണമെന്ന നിലപാട് മലങ്കര സഭ കേന്ദ്ര – സംസ്ഥാന സർക്കാരുകളെ അറിയിച്ചിട്ടുള്ളതാണ്.
പൗരാണിക പാരമ്പര്യമുള്ള യഥാർത്ഥ ഭാരതീയ സഭയെന്ന വിശേഷണമാണ് സഭയ്ക്ക് ബിജെപിയും, ആർ എസ് എസും നൽകിയിട്ടുള്ളത്.

ഭാഗിക്കണമെന്ന ആവശ്യത്തോട് പ്രധാനമന്ത്രി സമ്മതം മൂളുമെന്ന് കരുതുന്നില്ല. മലങ്കരസഭയുടെ അസ്ഥിത്വത്തിനെതിരായുള്ള നിലപാട് ആരും സ്വീകരിക്കില്ല.

നിഖ്യാ സുന്നഹദോസ് വിളിച്ചു കൂട്ടിയ കുസ്തന്തീനോസ് ചക്രവർത്തിയും സഭകളുടെ യോജിപ്പാണ് ചർച്ച ചെയ്തത്
സഭാ സമാധനത്തിന് മറ്റെങ്ങും പോകേണ്ടതില്ല. സ്വത്വവും സത്യവും മനസിലാക്കിയാൽ മാത്രം മതി.

കോട്ടയം പഴയ സെമിനാരിയിൽ മലങ്കര സഭാ ഭാസുരൻ വട്ടശേരിൽ തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിൽ സംസാരിക്കുകയാ യിരുന്നു മലങ്കരസഭാധ്യക്ഷൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!