മുംബൈ: റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ സജീവരാഷ്ട്രീയ ത്തിലേക്ക് ഇറങ്ങുമെന്ന് റിപ്പോര്‍ട്ട്. രാജ്യസഭ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ നിന്നും മഹാ വികാസ് അഘാഡി സഖ്യത്തില്‍ രഘുറാം രാജന്‍ മത്സരിച്ചേക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം രഘുറാം രാജന്‍ മുന്‍ മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മഹാരാഷ്ട്രയില്‍ ആറ് ഒഴിവുകളാണ് വരുന്നത്. നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് 44 എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് ഒരാളെ ജയിപ്പിക്കാനാകും.
ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്കും ശരദ് പവാറിന്റെ എന്‍സിപിക്കും അവരുടെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ അംഗബലമില്ലാത്തതിനാല്‍, മഹാവികാസ് അഘാഡിയുടെ പൊതു സ്ഥാനാര്‍ത്ഥിയായി രഘുറാം രാജനെ മത്സരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസുമായി അടുപ്പം പൂലര്‍ത്തുന്ന രഘുറാം രാജന്‍ പാര്‍ട്ടി അംഗത്വമെടുത്തേക്കുമെന്നും സൂചനയുണ്ട്.