തിരുവനന്തപുരം: അഴീക്കൽ തുറമുഖത്തിനു ഇന്റർ നാഷണൽ ഷിപ്പിംഗ് ആന്റ് പോർട്ട് സെക്യൂരിറ്റി കോഡ് (ഐഎസ്പിഎസ്) സ്ഥിരം അംഗീകാരം ലഭിച്ചു. മന്ത്രി വാസവനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അംഗീകരം സംബന്ധിച്ചു മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
വീണ്ടും നേട്ടവുമായി തുറമുഖ വകുപ്പ്. കൊല്ലം, വിഴിഞ്ഞം, ബേപ്പൂർ തുറമുഖങ്ങൾക്ക് പിന്നാലെ അഴിക്കൽ തുറമുഖത്തിനും ഐഎസ്പിഎസ് (ഇന്റർ നാഷണൽ ഷിപ്പിംഗ് ആന്റ് പോർട്ട് സെക്യൂരിറ്റി കോഡ്) സ്ഥിരം അംഗീകാരം ലഭിച്ചു.
അന്താരാഷ്ട്ര കപ്പലുകൾ അടുക്കുന്നതിനും തുറമുഖങ്ങൾക്കുള്ള സുരക്ഷ ഉറപ്പക്കുന്നതിനുമുള്ള സ്ഥിരമായ അനുമതിയായ ഇന്റർനാഷണൽ ഷിപ്‌സ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി (ISPS) കോഡ് സ്ഥിരമായി ലഭിച്ചതോടെ തുറമുഖത്തിന് പുതിയ വികസന സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. ഇന്നലെയാണ് ബേപ്പൂർ തുറമുഖത്തിനും സ്ഥിരം ഐ എസ് പി എസ് കോഡ് ലഭിച്ചത്. അതിനു പിന്നാലെയാണ് അഴീക്കലിനും ഈ നേട്ടം സ്വന്തമായത്.
വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്‌നർ തുറമുഖം യാഥാർഥ്യമാകുന്നതിന്റെ ഭാഗമായി കേരളത്തിന്റെ ചെറുകിട തുറമുഖങ്ങളെയും പ്രവർത്തന സജജമാക്കുകയെന്ന സർക്കാർ നിലപാടിന്റെ ഭാഗമായിട്ടാണ് ചെറുകിട തുറമുഖങ്ങൾക്കും ഐഎസ്പിഎസ് അംഗീകാരം നേടാൻ ശ്രമങ്ങൾ ആരംഭിച്ചത്. സംസ്ഥാനത്തിന്റെ പശ്ചാത്തല അടിസ്ഥാന സൗകര്യ വികസനത്തിൽ ഈ നേട്ടം വലിയ നാഴികക്കല്ലാകും.