ആലപ്പുഴ : ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രഞ്ജിത്ത് ശ്രീനിവാസ് വധക്കേസിൽ ശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ സംഭവത്തിൽ ഗ്രാമ പഞ്ചായത്ത് അംഗമടക്കം നാലുപേർ അറസ്റ്റിൽ.
മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡ് എസ് ഡി പി ഐ അംഗം തേവരംശ്ശേരി നവാസ് നൈന(42),മണ്ണഞ്ചേരി പഞ്ചായത്ത് 19ാം വാർഡ് കുമ്പളത്തുവെളി നസീർ മോൻ (47), തിരുവനന്തപുരം മംഗലപുരം സക്കീർ മൻസിലിൽ റാഫി (38), അമ്പലപ്പുഴ വടക്ക് വില്ലേജിൽ വണ്ടാനം പുതുവൽ വീട്ടിൽ ഷാജഹാൻ (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ആലപ്പുഴ സൗത്ത് സ്റ്റേഷനിൽ നാലും പുന്നപ്ര സ്റ്റേഷനിൽ ഒരുകേസും രജിസ്റ്റർ ചെയ്തു.
കേസുകൾ അന്വേഷിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചു.
ജഡ്ജിക്ക് ഭീഷണി; എസ് ഡിപിഐ ഗ്രാമപഞ്ചായത്ത് അംഗം ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
