പാലാ : വള്ളിച്ചിറയിൽ ആദ്യമായി ജീപ്പ് വാങ്ങി ഡ്രൈവ് ചെയ്ത കൂടാരത്തിൽ (മുടക്കാലിൽ) ഫിലിപ്പ് (83) അന്തരിച്ചു . സംസ്കാരം പിന്നീട്.
ഭാര്യ : മേരി ഫിലിപ്പ്. മക്കൾ: ഷിജിമോൾ, ശാന്തിമോൾ, സീനാമോൾ, ഷോജിമോൾ . മരുമക്കൾ : ബിജു, ഷിജു, ജോമോൻ, സജി. കഴിഞ്ഞ മൂന്നു ദിവസമായി വാർധ്യക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മരിയൻ സെന്ററിൽ ചികിത്സയിൽ ആയിരുന്നു നാട്ടുകാർക്കിടയിൽ കൊച്ചേട്ടൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഫിലിപ്പ്.
രൂക്ഷമായ യാത്രാക്ലേശം അനുഭവിച്ചിരുന്ന വള്ളിച്ചിറയിൽ ഫിലിപ്പ് സ്വന്തമായി വാങ്ങിയ ജീപ്പിൽ വള്ളിച്ചിറ നിന്നും മൂന്നു രൂപയ്ക്കു പാലായ്ക്കു ഡ്രിപ്പ് അടിക്കുമായിരുന്നു . ആരെ കണ്ടാലും തന്റെ ജീപ്പിൽ കയറ്റുന്ന കൊച്ചേട്ടൻ നാട്ടുകാരുടെ തന്നെ പ്രിയ കൊച്ചേട്ടനായി മാറി .തുടർന്ന് ഓട്ടോ റിക്ഷാ വാങ്ങുകയും .തുടർന്ന് കൃഷിയിലേക്കു ഇറങ്ങുകയും ചെയ്തു .കൃഷിയിടത്തിലെ വിളവുകൾ നാട്ടുകാർക്കും നൽകിയിരുന്നു.കൊച്ചേട്ടന് സ്വന്തമായതെന്തും നാട്ടുകാർക്കുമുള്ളതായിരുന്നു .
