നളന്ദ : സ്ത്രീധനമായി നൽകാമെന്ന് പറഞ്ഞ സ്വർണമാല നൽകാത്തതിന് രണ്ടുമാസം ഗർഭിണിയായിരുന്ന യുവതിയെ ഭർത്താവിന്റെ മാതാപിതാക്കൾ തീകൊളുത്തി കൊന്നു. സ്തുതി കുമാരി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ചിന്തുകുമാറിന്റെ മാതാപിതാക്കളാണ് സ്തുതിയെ തീകൊളുത്തി കൊന്നത്. പ്രതികൾ ഒളിവിലാണ്. ബിഹാറിലെ നളന്ദ ജില്ലയിലെ മെഹ്‌തെർമ ഗ്രാമത്തിൽ ആണ് സംഭവം.
ഒൻപതുമാസം മുൻപാണ് സ്തുതിയും ചിന്തുവും വിവാഹിതരായത്. സ്ത്രീധനമായി സ്വർണമാല നൽകാമെന്ന് വിവാഹവേളയിൽ സ്തുതിയുടെ കുടുംബം പറഞ്ഞിരുന്നു. എന്നാൽ ഇത് കൊടുക്കാൻ അവർക്ക് കഴിഞ്ഞില്ല. അതോടെ തുടർച്ചയായ പീഡനങ്ങളാണ് സ്തുതിക്ക് ഭർതൃവീട്ടിൽ നേരിടേണ്ടി വന്നതെന്നാണ് സ്തുതിയുടെ കുടുംബം ആരോപിക്കുന്നത്. കൊല്ലപ്പെടുന്നതിന് രണ്ടുദിവസം മുൻപ് സ്തുതിക്ക് ക്രൂരമർദനമേറ്റിരുന്നെന്നും കുടുംബം ആരോപിച്ചു.
വിവാഹം കഴിഞ്ഞ് ഒൻപതുമാസം കഴിഞ്ഞിട്ടും സ്ത്രീധനമായ സ്വർണമാല നൽകിയില്ല; രണ്ടുമാസം ഗർഭിണിയെ ഭർത്താവിന്റെ മാതാപിതാക്കൾ…
