ലോറി താഴ്ചയിലേക്ക് മറിഞ്ഞ് 6 പേർക്ക് പരിക്ക്

രാജാക്കാട് :  ചിന്നക്കനാലിന് സമീപം പെരിയകനാലിൽ ലോറി മറിഞ്ഞതിനെ തുടർന്ന് 6 പേർക്ക് പരിക്കേറ്റു.ഇതിൽ ഒരാളിന്റെ പരിക്ക് ഗുരുതരമാണ്. ശനിയാഴ്ച പകലാണ് സംഭവം.

ഹിറ്റാച്ചി (മണ്ണ മാന്തിയന്ത്രം) കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. കൊടും വളവിലെ കുത്തിറക്കത്തിൽ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ലോറി താഴ്ച ഭാഗത്തേക്ക് മറിയുകയാണുണ്ടായത്.

ധാരാളം വിനോദ സഞ്ചാരികളെത്തുന്ന സ്ഥലമാണിത്. ഏതാനും വിനോദ സഞ്ചാരികൾ നിന്നിരുന്ന ഭാഗത്തേക്കാണ് ലോറി മറിഞ്ഞത്. എല്ലാവർക്കും ഓടി മാറാൻ കഴിഞ്ഞില്ല. വിനോദ സഞ്ചാരികളിൽപ്പെട്ടവരും ലോറിയിലുണ്ടായിരുന്നവരുമുൾപ്പെടെ 6 പേർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ശാന്തൻപാറ പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനങ്ങൾ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!