ഇരുവള്ളിപ്ര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൃക്കൊടിയേറ്റ് നാളെ

ഇരുവള്ളിപ്ര ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് തിവിക്രമൻ വാസുദേവൻ നമ്പൂതിരി പറമ്പൂർ ഇല്ലത്തിന്റെ കാർമികത്വത്തിൽ തൃക്കൊടിയേറി തൈപ്പൂയ ദിവസം ആറാട്ടോടെ സമാപിക്കും.

ക്ഷേത്രസന്നിധിയിൽ എല്ലാദിവസവും അഖണ്ഡ നാമജപയജ്ഞം,  നാരായണീയ പാരായണം, എല്ലാദിവസവും വിശേഷാൽ ദീപാരാധന,  ഉത്സവ സദ്യകൾ, ഭാഗവത സപ്താഹ യജ്ഞം, അദ്ധ്യാത്മിക പ്രഭാഷണങ്ങൾ, ശ്രീഭൂതബലി, പന്തീരടി പൂജ, നവക അഭിഷേകം, തിരുവാതിര, കൈകൊട്ടിക്കളി, കുട്ടികളുടെ കലാപരിപാടികൾ, നൃത്തവിരുന്ന്, വിദ്യ ഗോപാല മന്ത്രാർച്ചന, സർവേശ്വൈര്യ പൂജ, നാമജപ ലഹരി, അവഭൃത സ്നാന ഘോഷയാത്ര, നവഗ്രഹ പൂജ, കാവടി വിളക്ക്, പള്ളിവേട്ട ഘോഷയാത്ര, തൈപ്പൂയ കാവടിയാട്ടം, കാവടി പൂജ, കാവടി അഭിഷേകം, പഞ്ചാമൃത അഭിഷേകം, ഉത്സവ ബലി ദർശനം, സ്കന്ദപുരാണ പാരായണം, ഭക്തിഗാനസുധ, ആറാട്ട് ഘോഷയാത്ര, കരിമരുന്ന്, അകത്തെഴുന്നള്ളിപ്പ്, ആറാട്ട് കലശം, ദീപാരാധന എന്നിവ നടക്കും.

തൈപ്പൂയ ദിവസം രാത്രി ഹരിവരാസനത്തോടു കൂടിയാണ് 10 ദിവസത്തെ തിരുവുത്സവം സമാപിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!