എസ്എൻഡിപി – എൻഎസ്എസ് ഐക്യം യാഥാർത്ഥ്യമാകുന്നു

ആലപ്പുഴ/ചങ്ങനാശ്ശേരി: എസ്.എൻ.ഡി.പി – എൻ.എസ്.എസ് ഐക്യം യാഥാർത്ഥ്യമാകുന്നു. ഇത് സംബന്ധിച്ച് പ്രമേയം പാസാക്കി എസ്എൻഡിപി നേതൃ യോഗം.

ആദ്യവട്ട ചർച്ചക്ക് യോഗം ഉപാധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ  ചുമതലപ്പെടുത്തി. എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ പിന്നീട് കാണുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

എസ്എൻഡിപിയുമായുള്ള എൻഎസ്എസ്സിൻ്റെ യോജിപ്പ് കാലഘട്ടത്തിൻ്റെ ആവശ്യമെന്ന് വെള്ളാപ്പള്ളിയുടെ പത്രസമ്മേളനത്തിന് ശേഷം എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും പറഞ്ഞു.

ഐക്യം വേണമെന്ന യോഗം നിലപാട് സ്വാഗതാർഹമാണ്. എസ്. എൻ. ഡി.പി പ്രതിനിധി തുഷാർ വെള്ളാപ്പള്ളിയെ പെരുന്നയിലേക്ക് സ്വാഗതം ചെയ്യുന്നു. തുഷാറിനെ ബി.ഡി.ജെ.എസ് എൻ.ഡി.എ  രാഷ്ട്രീയക്കാരനായല്ല കാണുന്നത്. മകനെ പോലെ, സഹോദരനെപ്പോലെ സ്വീകരിക്കും. എസ്. എൻ ഡി പി ഐക്യം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് ചർച്ച ചെയ്യും. നൂറ് ശതമാനം അംഗീകരിക്കും.

ഇരു സമുദായങ്ങളുടെയും ഐക്യത്തിൽ ആശങ്ക രാഷ്ട്രീയ പാർട്ടികൾക്ക് ഉണ്ടാവും.  എന്നാൽ രാഷ്ട്രീയത്തിൽ എൻ.എസ്.എസിന് സമദൂരം മാത്രമാണ് നിലപാട്.  ഒരു പാർലമെൻ്ററി മോഹവും എൻ. എസ്. എസിനില്ലന്നും ശബരിമല സ്വർണ കൊള്ളയിൽ കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണമെന്നും സുകുമാരൻ നായർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!