ന്യൂഡൽഹി : ഓൺലൈൻ ഡെലിവറി തൊഴിലാളികൾ രാജ്യവ്യാപക സമരത്തിൽ.
സൊമാറ്റോ, സ്വിഗി, സെപ്റ്റോ, ആമസോൺ ഉൾപ്പെടെയുളള ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ തൊഴിലാളികളാണ് പണിമുടക്കുന്നത്.
വേതന വർധനയും ഇൻഷുറൻസ് ആനുകൂല്യവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്ഫോം വർക്കേഴ്സ് യൂണിയൻ, ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ് ബേസ്ഡ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
പുതുവത്സരം ആരംഭിക്കുന്നതിൻ്റെ തലേദിവസം ഓൺലൈൻ വിതരണ തൊഴിലാളികൾ പണിമുടക്കുന്നത് ഡോർ ഡെലിവറി സൗകര്യത്തെ കാര്യമായി ബാധിക്കുമെന്നാണ് സൂചന
