തിരുവനന്തപുരം : അനന്തപുരിയിലെ അതിപുരാതനമായ തൈക്കാട് ഉച്ചുമാളി അമ്മൻ ക്ഷേത്രത്തിലെ അനന്തശയനം സമർപ്പണം നടന്നു. ചലച്ചിത്ര പിന്നണി ഗായകൻ എം ജി ശ്രീകുമാർ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലേഖ എം ജി ശ്രീകുമാറും ചടങ്ങിൽ സന്നിഹിതയായിരുന്നു.
ജനിച്ചു വളർന്ന മേടയിൽ തറവാടിന്റെ സമീപത്തുള്ള ഉച്ചുമാളി അമ്മൻ ക്ഷേത്തരം ജീവിതയത്തിന്റെ ഒരു ഭാഗമാണെന്നും, അനന്തശയനം സമർപ്പിക്കുവാൻ കഴിഞ്ഞത് ജന്മപുണ്യമായി കരുതുന്നതായും എം ജി ശ്രീകുമാർ പറഞ്ഞു. ഒരു അവാർഡ് കിട്ടുന്നതിനേക്കാൾ മഹാ ഭാഗ്യമാണി തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് ലക്ഷത്തോളം രൂപ ചിലവിട്ട് എം ജി ശ്രീകുമാർ തന്നെയാണ് അനന്തശയനം ക്ഷേത്രത്തിലേക്കായി നിർമ്മിച്ച് നല്കിയത്.
അനന്തപുരിയിലെ തൈക്കാട് ഉച്ചുമാളി അമ്മൻ ക്ഷേത്രത്തിലെ അനന്തശയനം സമർപ്പണം എം ജി ശ്രീകുമാർ നിർവഹിച്ചു
