വ്യാജപ്രചരണങ്ങളിലൂടെ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു: ഷോണ്‍ ജോര്‍ജ്

ന്യൂദല്‍ഹി : വ്യാജപ്രചരണങ്ങളിലൂടെ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. ദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ വടക്കുനോക്കി യന്ത്രങ്ങളാകുകയാണെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. കേരളത്തില്‍ ക്രൈസ്തവ സമൂഹത്തിന് നേരെ അക്രമങ്ങളുണ്ടായപ്പോള്‍ നിശബ്ദത
പാലിച്ചവരാണ് ഇവര്‍.

പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് നേരെ എസ്ഡിപിഐ അക്രമം ഉണ്ടായപ്പോഴും കളമശ്ശേരി കന്യാസ്ത്രീ മഠത്തിനു നേരെ അക്രമം ഉണ്ടായപ്പോഴും കോണ്‍ഗ്രസ് നേതാക്കളോ മലയാളിയായ ദേശീയ ജനറല്‍ സെക്രട്ടറിയോ ഒരു പ്രതികരണവും നടത്തിയിരുന്നില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് കോണ്‍ഗ്രസിന് ഈ ക്രൈസ്തവ സ്‌നേഹം.

ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ച് കാണിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാരും ബിജെപി നേതൃത്വവും വിവിധസഭാ നേതൃത്വങ്ങളുമായി നല്ല നിലയില്‍ പോകുന്നത് കോണ്‍ഗ്രസിന് സഹിക്കുന്നില്ലെന്നും ഷോണ്‍ ജോര്‍ജ്ജ് കുറ്റപ്പെടുത്തി.

മുഖ്യധാരാ വിഷയങ്ങളില്‍ നിന്ന് വഴിതിരിച്ചുവിടാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് ഒരു കുറിപ്പ് ഇടാന്‍ പോലും കോണ്‍ഗ്രസ്  ദേശീയ ജനറല്‍ സെക്രട്ടറി തയ്യാറായിട്ടില്ല. ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ നടക്കുന്ന അക്രമങ്ങള്‍ കേരളത്തില്‍ ചര്‍ച്ചയാവാതിരിക്കാനാണ് ജമാഅത്തെ ഇസ്ലാമിയെ സഖ്യകക്ഷിയാ ക്കിയ കോണ്‍ഗ്രസിന്റെ ശ്രമം. മതമോ ജാതിയോ നോക്കാതെ എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!