പുറത്തുനിന്നുള്ള ചിലർ കുടിക്കാനായി എന്തോ നല്‍കി; പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ സ്കൂള്‍ പരിസരത്ത് അവശനിലയില്‍ കണ്ടെത്തി…

തിരുവനന്തപുരം : സ്കൂള്‍ പരിസരത്ത് പത്താം ക്ലാസ് വിദ്യാർത്ഥികളെ അവശനിലയില്‍ കണ്ടെത്തി. മയ്യനാട്ടെ ഒരു സ്കൂളിലെ നാല് വിദ്യാർത്ഥികളെയാണ് അവശനിലയില്‍ കണ്ടത്.

ഇതില്‍ ഒരാള്‍ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ക്ലാസ്മുറിക്ക് വെളിയില്‍ ആയാണ് കുട്ടികള്‍ കിടന്നിരുന്നത്. ഇതില്‍ ഒരു വിദ്യാർത്ഥിക്ക് ഛർദ്ദിച്ചതിന് പിന്നാലെ ബോധവും നഷ്ടപ്പെട്ടു. ഒടുവില്‍ അദ്ധ്യപകരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.

ഒരാളുടെ ആരോഗ്യസ്ഥിതി വഷളായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. രക്തത്തില്‍ രാസലായനി കലർന്നിട്ടുണ്ടെന്നും രക്തം കട്ടപിടിക്കുന്ന തരത്തില്‍ ആണെന്നും ഡോക്ടർമാർ പറയുന്നു.

സ്കൂളിനു പുറത്തുനിന്നുള്ള ചിലർ കുടിക്കാനായി എന്തോ നല്‍കിയെന്നാണ് കുട്ടികള്‍ പറയുന്നത്. ആരോഗ്യം വീണ്ടെടുത്ത മൂന്ന് കുട്ടികള്‍ ആശുപത്രി വിട്ടു. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!