മൈസൂരില്‍ കെഎസ്‌ആർടിസി ബസ് കത്തിനശിച്ചു

മൈസൂരില്‍ കെഎസ്‌ആർടിസി ബസ് കത്തിനശിച്ചു. നഞ്ചൻകോട് വെച്ചാണ് സംഭവം. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്.

ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല. ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

KL 15 A 2444 എന്ന സ്വിഫ്റ്റ് ബസ് ആണ് കത്തിയത്. 44 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്.

യാത്രക്കാരെ രാവിലെ സുല്‍ത്താൻ ബത്തേരിയില്‍ എത്തിക്കും. ബസ് പൂർണമായും കത്തി നശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!