മോഷണം ആരോപിച്ച് മർദ്ദനം; വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം…

പാലക്കാട്: വാളയാറിൽ ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഛത്തീസ്ഗഢ് സ്വദേശി രാംനാരായണനാണ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് ഇയാൾ കുറച്ചാളുകൾ ചേർന്നു മർദ്ദിച്ചതാണെന്നു ആരോപണമുയർന്നു.

മർദ്ദനമേറ്റ് അവശനായ ഇയാളെ ഇന്നലെ വൈകീട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രിയോടെ മരിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച വാളയാര്‍ പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.

രാംനാരായണന്‍റെ മൃതദേഹം നാളെ തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തും. അതിനുശേഷം മാത്രമേ മരണ കാരണം വ്യക്തമാകു എന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!