ലീഗ് സ്ഥാനാർഥിയെ കാണാനില്ല…ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി

കണ്ണൂർ : ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ കാണാനില്ലെന്ന് പരാതി. മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിയായ ടി.പി അറുവയെ(29) കാണാനില്ലെന്ന് ഇവരുടെ മാതാവ് ചൊക്ലി പൊലിസിൽ പരാതി നൽകി.

ഇവർ പ്രദേശവാസിയായ ബിജെപി പ്രവർത്തകനായ റോഷിത്ത് എന്നയാളുടെ കൂടെ ഒളിച്ചോടിപ്പോയതായി സംശയക്കുന്നുണ്ട് എന്നാണ് പരാതിയിൽ പറയുന്നത്. ഇക്കഴിഞ്ഞ ആറാം തീയതി രാവിലെ മുതൽ അറുവയെ കാണാനില്ലെന്നാണ് മാതാവ് ചൊക്ലി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് എഫ്ഐ‍‍ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ചൊക്ലി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!