ന്യൂഡൽഹി: ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ ഒരു പ്രധാന മുദ്രാവാക്യമാണ് നാരീശക്തി. ഇന്ത്യൻ വ്യോമസേന തങ്ങളുടെ വനിതാ ശക്തിയുടെ കഴിവുകൾ പുറത്തെടുക്കുന്ന പ്രകടനത്തിൽ 16 വനിതാ പൈലറ്റുമാരാണ് കാർത്തവ്യ പാതയിലൂടെയുള്ള ഫ്ലൈ പാസ്റ്റിൽ പങ്കെടുക്കുന്നത്.
വനിതാ ശക്തിയുടെ ഈ ശക്തിപ്രകടനം വരും തലമുറകൾക്കും വ്യോമസേനയിൽ ചേരാനുള്ള ഒരു പ്രചോദനം ആകണമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരി.
ഞങ്ങളുടെ കഴിവുകൾ വളരുകയാണ്, ഞങ്ങളുടെ പദവി വളരെ ഉയർന്നതാണ്, നിങ്ങൾ സ്ത്രീകളെ കുറിച്ച് പറയുമ്പോൾ, ഇന്ത്യൻ എയർഫോഴ്സ് തികച്ചും ലിംഗ-സമത്വത്തിലധിഷ്ഠിതമാണെന്ന് ഞങ്ങൾക്ക് പറയാൻ പറ്റും. ഞങ്ങൾക്ക് എല്ലാ ബ്രാഞ്ചുകളിലും വനിതാ ഓഫീസർമാർ സേവനമനുഷ്ഠിക്കുന്നുണ്ട്. സാധ്യമായ എല്ലാ കാര്യങ്ങളും ഞങ്ങൾ ചെയ്യുന്നുണ്ട്. അവർക്ക് നൽകാൻ കഴിയുന്ന എല്ലാ നിയമനങ്ങളും ഞങ്ങൾ സ്ത്രീകൾക്ക് നടത്തുന്നു , ”എയർ ചീഫ് മാർഷൽ ദേശീയ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഈ വർഷം പരേഡിലും ഫ്ലൈ പാസ്റ്റിലും ഉള്ള ശക്തമായ സ്ത്രീ പ്രാതിനിധ്യം വരും തലമുറകളെയും ഇന്ത്യൻ വ്യോമസേനയിൽ ചേരാൻ പ്രചോദിപ്പിക്കും എന്ന് എനിക്ക് ഉറപ്പാണ്, എയർ ചീഫ് മാർഷൽ വി ആർ ചൗധരി വ്യക്തമാക്കി
ആദ്യമായാണ് മുഴുവൻ സ്ത്രീകളുമുള്ള ട്രൈ-സർവീസ് സംഘം കർത്തവ്യ പാതയിലൂടെ മാർച്ച് ചെയ്യുന്നത്. നാരി ശക്തിയെ (സ്ത്രീ ശക്തി) പ്രതിനിധീകരിച്ച് ഇന്ത്യൻ എയർഫോഴ്‌സിന്റെ ഫ്ലൈ പാസ്റ്റിൽ ഇത്തവണ വനിതാ പൈലറ്റുമാരും ജനങ്ങളെ അഭിമുഖീകരിക്കും.