എം സ്വരാജിനും ഇന്ദുഗോപനും അനിതാ തമ്പിക്കും സാഹിത്യ അക്കാദമി പുരസ്‌കാരം; വിശിഷ്ടാംഗത്വം രണ്ടുപേര്‍ക്ക്

തൃശുര്‍: കേരള സാഹിത്യ അക്കാദമിയുടെ 2024ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്‌കാരം ജി ആര്‍ ഇന്ദുഗോപനും കവിതയ്ക്കുള്ള പുരസ്‌കാരം അനിത തമ്പിയും ചെറുകഥയ്ക്കുള്ള പുരസ്‌കാരം വി ഷിനുലാലും നേടി. മുതിര്‍ന്ന എഴുത്തുകാരായ കെവി രാമകൃഷ്ണന്‍, ഏഴാച്ചേരി രാമചന്ദ്രന്‍ എന്നിവര്‍ക്ക് അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു.

ഇന്ദുഗോപന്റെ ‘ആനോ’ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ‘മുരിങ്ങ വാഴ കറിവേപ്പ്’ എന്ന കവിതയ്ക്ക് അനിത തമ്പിയും ‘ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര’ എന്ന കഥയ്ക്ക് വി ഷിനിലാലും പുരസ്‌കാരത്തിന് അര്‍ഹമായി.

നാടകം: ശശിധരന്‍ നടുവില്‍, സാഹിത്യവിമര്‍ശനം: ജി ദിലീപ്, വൈജ്ഞാനിക സാഹിത്യം: ദീപക് വി, ജീവചരിത്രം/ ആത്മകഥ: ഡോ. കെ രാജശേഖരന്‍ നായര്‍, യാത്രാവിവരണം: കെആര്‍ അജയന്‍, വിവര്‍ത്തനം: ചിഞ്ജു പ്രകാശ്, ബാലസാഹിത്യം: ഇഎന്‍ ഷീജ, ഹാസസാഹിത്യം: നിരഞ്ജന്‍.

ഇരുപത്തയ്യായിരം രൂപയും ഫലകവും സാക്ഷ്യപത്രവും ഉള്‍കൊള്ളുന്നതാണ് പുരസ്‌കാരം. വിശിഷ്ടാംഗത്വത്തിന് അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം.സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് പികെ എന്‍ പണിക്കര്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍, എംഎം നാരായണന്‍, ടികെ ഗംഗാധരന്‍, കെഇഎന്‍, മല്ലികാ യൂനിസ് എന്നിവരും അര്‍ഹരായി. 30,000 രൂപയും സാക്ഷ്യപത്രവും ഫലകവും പൊന്നാടയുമാണ് പുരസ്‌കാരം. വിലാസിനി പുരസ്‌കാരത്തിന് അര്‍ഹമായ കൃതി ഇല്ല.

എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍

സിബി കുമാര്‍ അവാര്‍ഡ്- എം സ്വരാജ്, കുറ്റിപ്പുഴ അവാര്‍ഡ് ഡോ. എസ്എസ് ശ്രീകുമാര്‍, ജിഎന്‍പിള്ള അവാര്‍ഡ് സൗമ്യ കെസി, ഡോ. ടിഎസ് ശ്യാം കുമാര്‍, ഗീതാ ഹിരണ്യന്‍ അവാര്‍ഡ് സലീം ഷെരീഫ്, യുവകവിതാ അവാര്‍ഡ് ദുര്‍ഗ്ഗാ പ്രസാദ്, തുഞ്ചന്‍ സ്മാരക പ്രബന്ധമത്സരം ഡോ. പ്രസീദ എന്നിവരും അര്‍ഹമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!