കൊച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല്…അട്ടിമറി സാധ്യത പരിശോധിക്കുന്നു

കൊച്ചി: കൊച്ചിയില്‍ റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല്. പച്ചാളം പാലത്തിന് സമീപമാണ് ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തിയത്. റെയില്‍വേ പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അട്ടിമറി ശ്രമമാണോ എന്ന് പരിശോധിക്കുന്നുണ്ട്.

ട്രാക്കിന്റെ മധ്യഭാഗത്താണ് ആട്ടുകല്ല് കണ്ടെത്തിയത്. മൈസുരു- കൊച്ചുവേളി ട്രെയിന്‍ ഈ വഴി കടന്നുപോകുന്നതിനിടെ ലോക്കോ പൈലറ്റാണ് ട്രാക്കില്‍ ആട്ടുകല്ല് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിവെച്ച് റെയില്‍വേ സ്റ്റേഷനിലും പൊലീസിലും വിവരമറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!