തിരുവനന്തപുരം: സംവിധായകന്‍ കെ. മധു സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്‌എഫ്ഡിസി) ചെയര്‍മാന്‍.മുൻ ചെയർമാൻ ഷാജി എന്‍.
കരുണ്‍ മരണമടഞ്ഞതിനെ തുടര്‍ന്നുളള ഒഴിവിലേക്കാണ് നിയമനം.
ഹരിപ്പാട് കുമാരപുരം പഞ്ചായത്തില്‍ വൈപ്പില്‍ വീട്ടില്‍ ജി.കൃഷ്ണൻനായർ – എം.വിലാസിനിയമ്മ ദമ്പതികളുടെ അഞ്ചു മക്കളില്‍ നാലാമനായ കെ.മധു മലയാള സിനിമയില്‍ നിരവധി ശ്രദ്ധേയമായ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്
കഴിഞ്ഞ മൂന്ന് മാസമായി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു. സിനിമ കോണ്‍ക്ലേവ് അടക്കം അടുത്തുവരുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം.
ഷാജി എന്‍. കരുണിന്റെ ഭരണസമിതിയില്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു കെ. മധു. സിനിമ വ്യവസായത്തിനു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന് മധു പറഞ്ഞു.
സംവിധായകൻ കെ. മധു സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍
