പാലായിലെയും തിരുവല്ലയിലെയും നേഴ്സിംഗ് കോളേജുകളിൽ അഡ്മിഷൻ സെറ്റാക്കാം, യുവതി വിശ്വസിച്ച് കൊടുത്തത് 2.40 ലക്ഷം… പിന്നാലെ…

കട്ടപ്പന : നേഴ്സിംഗ് കോഴ്സിന് അഡ്മിഷൻ നൽകാമെന്ന് വിശ്വസിപ്പിച്ച് 2.40 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. വടക്കഞ്ചേരി ഞാറംവാൻകുളമ്പ്, കണക്കൻതുരുത്തി പഴയചിറ ബിനു (49) എന്നയാളെയാണ് കട്ടപ്പന ഡിവൈഎസ്പി യുടെ നേതൃത്യത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.

പാലാ, തിരുവല്ല എന്നീ സ്ഥലങ്ങളിലുള്ള നേഴ്സിംഗ് കോളേജുകളിൽ അഡ്മിഷൻ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് കട്ടപ്പന സ്വദേശിയായ യുവതിയിൽ നിന്ന് 2.40 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.

സാമൂഹ്യ മാധ്യമങ്ങളിലെ പരസ്യം കണ്ടാണ് യുവതി ഇയാളെ ബന്ധപ്പെട്ടത്. തുടർന്ന് നേഴ്സിംഗ് അഡ്മിഷൻ നൽകാമെന്ന് പറഞ്ഞു 2,40,000 രൂപ കബളിപ്പിച്ചെടുത്തു. അഡ്മിഷൻ ലഭിക്കാതെ വന്നതോടെ യുവതി ഇയാളെ ബന്ധപ്പെട്ട് പണം തിരികെ ആവശ്യപെട്ടെങ്കിലും നൽകിയില്ല. തുടർന്ന് യുവതി കട്ടപ്പന വി എ നിഷാദ്മോന് പരാതി നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!