ഒടുവിൽ സമരത്തിന് പര്യവസാനം; മുനമ്പം ഭൂസമരം ഞായറാഴ്ച അവസാനിപ്പിക്കും…

കൊച്ചി : വഖഫ് വിവാദത്തെ തുടര്‍ന്ന് മുനമ്പത്തെ അറുന്നൂറിലേറെ കുടുംബങ്ങള്‍ നാനൂറ് ദിവസത്തിലേറെയായി നടത്തി വന്നിരുന്ന സമരം ഞായറാഴ്ച അവസാനിപ്പിക്കും. സമരം അവസാനിപ്പിക്കുന്ന കാര്യത്തില്‍ ഇന്ന് രാത്രി ചേര്‍ന്ന സമരസമിതി കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്.

.മുനമ്പം തീരത്ത് താമസിക്കുന്ന ഏകദേശം 250 ഓളം വരുന്ന കുടുംബങ്ങൾ കുഴുപ്പിള്ളി,പള്ളിപ്പുറം വില്ലേജുകളിലായി കരമടച്ചു കഴിഞ്ഞു. ഭൂമി പോക്ക് വരവിന് ഹെൽപ് ലൈൻ തുറക്കാമെന്ന് മന്ത്രി പി രാജീവ് ഉറപ്പ് നൽകിയതായി സമരസമിതി അറിയിച്ചു.

നിയമ മന്ത്രി പി രാജീവ്, വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ അടക്കമുള്ളവർ ഞായറാഴ്ച ഉച്ചയ്ക്കുശേഷം 2.30 ന് സമരപ്പന്തലിൽ എത്തി സമരം ഇരിക്കുന്നവർക്ക് നാരങ്ങാനീര് നൽകി സമരം അവസാനിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!