ആലപ്പുഴ : സംസ്ഥാന ജലഗതാഗത വകുപ്പ് സബോഡിനേറ്റ് വിഭാഗം ജീവനക്കാരുടെ സ്പെഷ്യൽ റൂളിനു മന്ത്രി റിയാസ് ചെയർമാനായുള്ള ഉപസമിതിയിൽ സർക്കാർ അംഗീകാരം ലഭിച്ചു .ഇതോടെ ചരിത്രത്തിൽ ആദ്യമായി വകുപ്പിൽ സ്രാങ്ക്, ഡ്രൈവർ തസ്തികയ്ക്ക് സ്ഥാനക്കയറ്റത്തിനു അവസരമൊരുങ്ങി.
കഴിഞ്ഞ 18 വർഷത്തെ ജീവനക്കാരുടെ നിരന്തര ആവശ്യമായിരുന്നു സ്പെഷ്യൽ റൂൾ ഭേദഗതി വരുത്തുകായെന്നത് .സ്രാങ്ക് അസോസിയേഷനും, മറ്റ് സർവ്വീസ് സംഘടനകൾ ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട് നിരന്തര സമര പോരാട്ടങ്ങൾ നടത്തിയിരുന്നു. ജീവനക്കാരുടെ സ്വപ്നം സാക്ഷാത്കരിച്ച സർക്കാരിനും , ജല ഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി നായർ എന്നിവരെ സ്രാങ്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്റ് സരീഷ് എൻ കെ , ജനറൽ സെക്രട്ടറി ആദർശ് സി റ്റി , ട്രഷറർ എം സി മധുക്കുട്ടൻ എന്നിവർ അഭിനന്ദിച്ചു.
