പൊലീസുകാരെ വധിക്കാൻ ശ്രമിച്ച സംഭവം; കേസ് പിൻവലിക്കാനുള്ള സർക്കാർ അപേക്ഷ തള്ളി സെഷൻസ് കോടതി…

കണ്ണൂർ : പൊലീസുകാരെ വധിക്കാൻ ശ്രമിച്ച കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ അപേക്ഷ സെഷൻസ് കോടതി തള്ളി. കണ്ണൂർ പഴയങ്ങാടി എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ് പിൻവലിക്കാനായി സർക്കാർ സമർപ്പിച്ച അപേക്ഷയാണ് തളിപ്പറമ്പ് അഡിഷണൽ സെഷൻസ് കോടതി തള്ളിയത്.

ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 13 സിപിഎം പ്രവർത്തകർ പ്രതിയായ കേസിലാണ് കോടതി ഉത്തരവ്. 2015ൽ രാമന്തളിയിൽ നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് സർക്കാരിന് തിരിച്ചടി ഉണ്ടായത്. കേസിൽ വിചാരണ തുടരാൻ കോടതി നിർദേശിച്ചു. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഈ കേസിൽ ചുമത്തിയിരുന്നത്. അക്രമ സംഭവത്തിൽ എസ് ഐ ഉൾപ്പെടെയുള്ള പൊലീസുകാർക്ക് പരിക്കേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!