വർക്കലയിൽ ട്രെയിനിലെ അതിക്രമം… ഒടുവിൽ സാക്ഷിയെ കണ്ടെത്തി പൊലീസ്…

വർക്കലയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ ചവിട്ടി തള്ളിയിട്ട കേസിലെ മുഖ്യ സാക്ഷിയെ പൊലീസ് കണ്ടെത്തിയത് നൂറിലധികം ആളുകളെ കണ്ടതിന് ശേഷം.

പെൺകുട്ടിയെയും സുഹൃത്തിനെയും രക്ഷിക്കുകയും പ്രതിയെ കീഴടക്കുകയും ചെയ്ത ചുവന്ന ഷർട്ട് ധരിച്ചിരുന്നയാൾക്കുവേണ്ടി തിരച്ചിൽ ശക്തമായിരുന്നു. ഇദ്ദേഹത്തെ കണ്ടെത്തിയത് നൂറിലധികം ഓട്ടോ ഡ്രൈവർമാരെയും കച്ചവടക്കാരെയും കണ്ടതിന് ശേഷമാണ്. ചുവന്ന ഷർട്ടുകാരനായ ശരത്ത് എന്നയാൾക്കൊപ്പം വെളുത്ത ഷർട്ട് ഇട്ട സുഹൃത്തും കൂടെയുണ്ടായിരിന്നു.

ശ്രീക്കുട്ടി വീണ സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് ട്രെയിൻ നിന്നത്. തുടർന്ന് ശങ്കറും സുഹൃത്തും അവിടെയിറങ്ങി പെൺകുട്ടിയെ അന്വേഷിച്ച് ട്രാക്കിലൂടെ തിരികെ നടക്കുകയായിരുന്നു. ഇതിനിടെ മെമു കടന്ന് പോയപ്പോൾ പെൺകുട്ടിയെ ട്രെയിനിൽ കയറ്റി രക്ഷപ്പെടുത്തി എന്ന് ധരിച്ചു. തുടർന്ന് ഇട വഴിയിലൂടെ പ്രധാന റോഡിലേക്ക് ഇറങ്ങുകയായിരുന്നു. ഈ റോഡിൽ ശങ്കറും സുഹൃത്തും നിൽക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ കിട്ടിയത് നിർണായകമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!