ന്യൂഡല്‍ഹി: പല ഭാഗങ്ങളിലും മലിനീകരണ തോത് 400 പോയിന്റ് കടന്നതോടെ ഡല്‍ഹി ‘റെഡ് സോണി’ലായി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം, എല്ലാ ദിവസവും വൈകുന്നേരം 4 മണിക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 24 മണിക്കൂര്‍ ശരാശരി വായു ഗുണനിലവാര സൂചിക ശനിയാഴ്ച 361 ആയിരുന്നു.
തലസ്ഥാനത്തുടനീളമുള്ള 38 മോണിറ്ററിംഗ് സ്റ്റേഷനുകളില്‍ നിന്നുള്ള സമീര്‍ ആപ്പ് ഡാറ്റ പ്രകാരം, അലിപൂരില്‍ 404, ഐടിഒയില്‍ 402, നെഹ്റു നഗറില്‍ 406, വിവേക് വിഹാറില്‍ 411, വസീര്‍പൂരില്‍ 420, ബുരാരിയില്‍ 418 എന്നിങ്ങനെയാണ് വായു ഗുണനിലവാര സൂചിക റിപ്പോര്‍ട്ട് ചെയ്തത്.
മലിനീകരണം മൂലം വര്‍ദ്ധിച്ചുവരുന്ന രോഗങ്ങളെക്കുറിച്ച് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തലസ്ഥാനത്തുടനീളം വായു ഗുണനിലവാര സൂചിക 400 പോയിന്റ് കടന്നു, ഡല്‍ഹി ‘റെഡ് സോണി’ലേക്ക്…
