തമിഴ്‌നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവും മോഷ്‌ടാവുമായ ബാലമുരുകൻ പൊലീസ് കസ്‌റ്റഡിയിൽനിന്നു രക്ഷപ്പെട്ടു

തൃശൂർ: കൊലപാതകശ്രമം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു. ഒരു തവണ കേരള പൊലീസിന്റെ കയ്യിൽ നിന്നും രക്ഷപെട്ട ഇയാൾ ഇപ്പോൾ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്നാണ് രക്ഷപെട്ടിരിക്കുന്നത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ ഹാജരാക്കി വിയൂരിലേക്ക് കൊണ്ടുവരും വഴിയാണ് പ്രതി രക്ഷപെട്ടത്. വിയ്യൂർ ജയിലിനടുത്തെത്തിയ സമയം മൂത്രമൊഴിക്കണമെന്ന് ബാലമുരുകൻ ആവശ്യപ്പെട്ടതിന് പിന്നാലെ പൊലീസ് സ്ഥലത്ത് വണ്ടി നിർത്തി പുറത്തിറക്കിയപ്പോൾ ഇയാൾ പൊലീസിനെ വെട്ടിച്ച് രക്ഷപെടുകയുമായിരുന്നു.

കാറിലാണ് പ്രതിയെ ഉദ്യോഗസ്ഥർ തമിഴ്‌നാട്ടിൽ നിന്നും കൊണ്ടുവന്നത്. സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന സ്ഥലത്തിലെ വിമർശനമാണ് ഉയരുന്നത്. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകനായി തിരച്ചിൽ തുടരുകയാണ്. കേരള പൊലീസും തമിഴ്നാട് പൊലീസും സംയുക്തമായാണ് സ്ഥലത്ത് തിരച്ചിൽ തുടരുന്നത്. പ്രതി തൃശൂർ വിടാനുള്ള സാധ്യത കുറവാണെന്നാണ് പൊലീസിന്റെ നിഗമനം. മോഷണം മാത്രമല്ല മോഷ്ടിക്കാൻ കേറുന്ന വീട്ടിലെ ആളുകളെ ആക്രമിക്കുകയും ചെയ്യുന്ന കുപ്രസിദ്ധ മോഷ്ടാവാണ് രക്ഷപെട്ട ബാലമുരുകൻ . കഴിഞ്ഞ മേയിൽ തമിഴ്നാട് പൊലീസിന്റെ വാഹനത്തിൽ നിന്ന് പ്രതി സമാനമായ രീതിയിൽ രക്ഷപ്പെട്ടിരുന്നു. മോഷിച്ച ബൈക്കിലായിരുന്നു അന്ന് പ്രതി രക്ഷപെട്ടത്. അതേസമയം ബലമുരുകനെ കണ്ടെത്താനുള്ള ഊർജിതമായ അന്വേഷണമാണ് നടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!