പെരുന്ന : അയോധ്യയിൽ രാമ ക്ഷേത്രത്തിൽ നടന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ചങ്ങനാശേരി എന്‍.എസ്.എസ് ആസ്ഥാനത്തും ശ്രീ രാമദേവന്റെ ചിത്രത്തിന് മുന്നിൽ എൻ.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍ വിളക്ക് തെളിയിച്ചു.
നായർ സമുദായമെന്നല്ല ഏതൊരു വിശ്വാസിക്കും ഈ ചടങ്ങിൽ പങ്കെടുക്കാൻ അവകാശമുണ്ടന്ന നിലപാടാണ് നായർ സർവ്വീസ് സൊസൈറ്റിക്കുള്ളത്, ഇതിന്റെ അടിസ്ഥാനത്തിലാണ് എൻ.എസ്. ആസ്ഥാനത്തും വിളക്ക് തെളിയിച്ചതെന്ന് ജി.സുകുമാരൻ നായർ പറഞ്ഞു.
11.55 മുതൽ 12.20 വരെയുള്ള മുഹൂർത്തത്തിലാണ് വിളക്ക് തെളിയിച്ചത്. തുടർന്ന്,ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും നടത്തുകയും, രാമനാമജപം ചെല്ലുകയും ചെയ്തു.
എൻ.എസ്.എസ് എക്സിക്യൂട്ടീവ് അംഗം ഹരികുമാർ കോയിക്കൽ, ഓഫീസ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ആഘോഷ പരിപാടികള്‍ നടത്തിയിരുന്നു.