തന്റെ കാലത്ത് ലാഭത്തിലായിരുന്ന ഇലക്‌ട്രിക് ബസുകള്‍ പെട്ടെന്ന് എങ്ങനെ നഷ്ടത്തിലായെന്ന് മുൻ മന്ത്രി ആന്റണി രാജു

തിരുവനന്തപുരം : തന്റെ കാലംവരെ ലാഭത്തിലായിരുന്ന ഇലക്‌ട്രിക് ബസുകള്‍ പെട്ടെന്ന് എങ്ങനെ നഷ്ടത്തിലായെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാറിനോട് മുൻ മന്ത്രി ആന്റണി രാജു.

ഇ-ബസുകള്‍ നഷ്ടമാണെന്നും പിൻവലിക്കുമെന്നുമുള്ള മന്ത്രിയുടെ പരാമർശത്തോട് പ്രതികരിക്കുകയാ യിരുന്നു അദ്ദേഹം.

ഇ-ബസുകള്‍ ലാഭത്തിലും ഡീസല്‍ ബസുകള്‍ നഷ്ടത്തിലുമാണ് സർവീസ് നടത്തുന്നത്. ഇപ്പോള്‍ സർവീസ് നടത്തുന്ന 110-ഓളം ബസുകള്‍ക്ക് പകരം ഡീസല്‍ ബസുകളാണ് ഓടിയിരുന്നതെങ്കില്‍ കെ.എസ്.ആർ.ടി.സി.യുടെ പ്രതിദിന നഷ്ടം വർദ്ധിച്ചേനെ.

ഇങ്ങനെ നോക്കുമ്പോള്‍ ഇലക്‌ട്രിക് ബസുകള്‍ കെ.എസ്.ആർ.ടി.സി.ക്ക് ഇരട്ടി ലാഭമാണ് തരുന്നത്. അഞ്ച് വർഷത്തെ വാർഷിക പരിപാലന ചെലവ് സഹിതമാണ് ഇ-ബസുകള്‍ വാങ്ങിയിട്ടുള്ളത്. ഇതിനും കെ.എസ്.ആർ.ടി.സി. പണം ചെലവഴി ക്കേണ്ട. താൻ മന്ത്രിയായി തുടർന്നിരു ന്നെങ്കില്‍ തലസ്ഥാന നഗരത്തിലെ സർക്കുലർ ഇ-ബസുകളുടെ നിരക്ക് പത്തില്‍നിന്ന് അഞ്ചാക്കി കുറച്ചേനെ യെന്നും ആന്റണി രാജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!