ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസ് നവംബർ 23ന് ചുമതലയേൽക്കും

ന്യൂഡൽഹി : നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് ജസ്റ്റിസ് സൂര്യകാന്തിനെ സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ശുപാർശ ചെയ്തു. സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജസ്റ്റിസിനെ ചീഫ് ജസ്റ്റിസ് ആയി ശുപാർശ ചെയ്യുന്നത് നിയമപരമായി പതിവായ പ്രക്രിയയാണ്.

സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജസ്റ്റിസ് ആയ സൂര്യകാന്ത്, ഈ വർഷം നവംബർ 23ന് ഗവായിയുടെ കാലാവധി അവസാനിച്ചതിനുശേഷം ചീഫ് ജസ്റ്റിസിന്റെ പദവി ഏറ്റെടുക്കും.

കേന്ദ്ര നിയമ മന്ത്രാലയം അംഗീകാരം നൽകുന്ന പക്ഷം, ജസ്റ്റിസ് സൂര്യകാന്ത് രാജ്യത്തിന്റെ 53-ാമത് ചീഫ് ജസ്റ്റിസ് ആയി ചുമതല ഏറ്റെടുക്കും. അധികാരം കൈമാറ്റം നടത്തുന്ന സമയത്ത് അദ്ദേഹത്തിന്റെ ചീഫ് ജസ്റ്റിസ് കാലാവധി 2027 ഫെബ്രുവരി 9 വരെയാണ്. ചീഫ് ജസ്റ്റിസ് ആയാൽ ഹരിയാനയിൽ നിന്നുള്ള ആദ്യ വ്യക്തി എന്ന നേട്ടവും അദ്ദേഹത്തിന് നേടാനാകും.

ഹരിയാനയിലെ ഹിസാറിൽ 1962 ഫെബ്രുവരി 10-ന് ജനിച്ച ജസ്റ്റിസ് സൂര്യകാന്തിന്റെ പിതാവ് അധ്യാപകനായിരുന്നു. ഗ്രാമത്തിലെ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, 1984-ൽ മഹർഷി ദയാനന്ദ സർവ്വകലാശാലയിൽ നിന്ന് നിയമ ബിരുദം നേടിയ അദ്ദേഹം ഹിസാറിലെ ജില്ലാ കോടതിയിൽ അഭിഭാഷകനായും തന്റെ പ്രവർത്തനം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!