അഫ്ഗാനിസ്ഥാനില്‍ യാത്രാ വിമാനം തകര്‍ന്നു വീണു

കാബൂള്‍ : മോസ്‌കോയിലേക്ക് പോവുകയായിരുന്ന വിമാനം അഫ്ഗാനിസ്ഥാനില്‍ തകര്‍ന്നു വീണു. അഫ്ഗാനിസ്ഥാനിലെ ടോപ്ഖാനെ പര്‍വതത്തിലേക്കാണ് യാത്രാവിമാനം തകര്‍ന്ന് വീണത്. മോറോകോയില്‍ രജിസ്റ്റര്‍ ചെയ്ത വിമാനമാണ് തകര്‍ന്നത്.

വിമാനം ദിശ തെറ്റി സഞ്ചരിക്കുകയായിരുന്നു. അതേ തുടര്‍ന്ന് മലയില്‍ ഇടിച്ചു വീഴുകയായിരുന്നു. യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടോന്നുള്ള വിവരങ്ങല്‍ ഒന്നും തന്നെ ലഭ്യമല്ല.

വിമാനത്തില്‍ ഇന്ത്യക്കാര്‍ ഉണ്ടായിരുന്നില്ല എന്നതാണ് വ്യോമയാന മന്ത്രലയത്തിന്റെ റിപ്പോര്‍ട്ടുകള്‍. ഇന്നലെ റഡാറില്‍ നിന്ന് അപ്രത്യക്ഷമായ വിമാനം ടോപ്ഖാന മേഖലയിലെ ഉയര്‍ന്ന പര്‍വതനിരകളില്‍ തകര്‍ന്നുവീണതായണ് ബദാക്ഷനിലെ താലിബാന്‍ പോലീസ് കമാന്‍ഡ് പറയുന്നത്.

ഇന്ത്യന്‍ വിമാനമാണ് തകര്‍ന്നുവീണതെന്ന് ആദ്യഘട്ടത്തില്‍ അഭ്യൂഹം ഉയര്‍ന്നിരുന്നുവെങ്കിലും ഇന്ത്യന്‍ വിമാനമല്ലെന്ന് വ്യോമയാനമന്ത്രാലയം പിന്നീട് സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!