.വാഴൂർ : ഭാരതത്തിൻ്റെ ആത്മാഭിമാനം രാംലാലവിഗ്രഹമായി നാളെ (22.1.24)അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠ നടക്കുമ്പോൾ ഈ പരശുരാമഭൂമിയിൽ ഗോദാനത്തിലൂടെ ശ്രദ്ധേയമായി വാഴൂർഗ്രാമവും, ബി.ജെ.പി പ്രവർത്തകരും.
നൂറ്റാണ്ടുകൾക്ക് മുൻപ് രാജഭരണകാലത്ത് മഹായാഗങ്ങളും, യജ്ഞങ്ങളും, രാജകീയ ആഘോഷങ്ങളും, ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായും, ഗ്രാമീണർക്ക് രാജാക്കന്മാർ ഗോദാനവും, വസ്ത്രദാനവും നടത്തിയിരുന്നു. ഒരു മനുഷ്യായുസ്സിൽ ലഭിക്കാവുന്ന ഏറ്റവും മഹത്തരമായ ദാനമായാണ് അന്നും ഇന്നും ഗോദാനത്തെ ഭാരത സംസ്ക്കാരത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
അഞ്ച് നൂറ്റാണ്ടിലധികമായി നാം കാത്തിരുന്ന, കണ്ടിരുന്ന സ്വപ്നത്തിൻ്റെ സാക്ഷാത്ക്കാരം നാളെ നടക്കുകയാണ്. അതിൻ്റെ ഉത്സവതിമിർപ്പിലാണ് ഭാരതം. ആ ആഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പി വാഴൂർ പഞ്ചായത്ത് കമ്മറ്റിയാണ് ഗോദാനം നടത്തിയത്. പശുവളർത്തലിലൂടേയും, പാലുല്പന്നങ്ങളിലൂടേയും ശ്രദ്ധേയമായ വാഴൂരിന് മറ്റൊരു തിലകക്കുറിയായ് മാറുകയാണ് “ഗോദാനമെന്ന മഹാദാനം”
ഗോദാന ചടങ്ങ് ബിജെപി മധ്യമേഖല പ്രസിഡണ്ട് എൻ .ഹരി ഉദ്ഘാടനം ചെയ്തു. ബിജെപി വാഴൂർ പഞ്ചായത്ത് കമ്മിറ്റി പ്രെസിഡന്റ് കെ.എസ്.ഹരികുമാർ അധ്യക്ഷത വഹിച്ചു . മുതിർന്ന ബിജെപി പ്രവർത്തകൻ എം .കെ .മോഹനൻ ഗോദാനം നിർവഹിച്ചു.
ബി ജെ പി ഉത്തരമേഖല സംഘടനാ സെക്രട്ടറി കെ. പി .സുരേഷ്, മധ്യമേഖല വൈസ് പ്രസിഡൻ്റ് വി. എൻ .മനോജ്, മണ്ഡലം പ്രസിഡൻ്റ് ടി.ബി. ബിനു, മണ്ഡലം വൈസ് പ്രസിഡൻ്റ് എം .കെ. വിജയകുമാർ, സംസ്ഥാന കൗൺസിൽ അംഗം കെ .കെ. വിപിനചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.എസ്. ബിനുകുമാർ, കെ കെ സജി, ജ്യോതി ബിനു,കെ .വി. പ്രസനകുമാർ, കെ. കെ. ഹരിദാസ്,എന്നിവർ നേതൃത്വം നൽകി.